ലബനാനിലെ ഇസ്രായേലിന്‍റെ വെടിനിർത്തൽ: നാട്ടിലേക്ക് മടങ്ങുന്നവരെ കാത്തിരിക്കുന്നത് ചാരമായ വീടുകൾ

0

തെൽ അവീവ്: ലബനാനിൽ ഇസ്രായേൽ വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെ പലായനം ചെയ്തവർ വീടുകളിലേക്ക് തിരിച്ചെത്തി തുടങ്ങി. സ്വന്തം വീടുകളിലേക്ക് തിരിച്ചെത്തുന്നവരെ വരവേൽക്കുന്നത് ആക്രമണത്തിൽ തകർന്ന വീടുകളാണ്.

പലായനം ചെയ്തവർ തിരിച്ചെത്തുമ്പോൾ വീടുകൾ പെറുക്കിയെടുക്കേണ്ട സാഹചര്യമാണ്. വീടുകൾ തിരിച്ചറിയാൻ പോലും പറ്റാത്ത അവസ്ഥയിലാണ്. ബെയ്റൂത്തിലെ നാശനഷ്ടങ്ങളുടെ തോത് വലുതാണ്. തകർന്ന നഗരം എങ്ങനെ പുനർനിർമിക്കണമെന്ന കാര്യത്തിൽ ഇതുവരെ തീരുമാനമൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. ‘മാതാപിതാക്കൾ ജീവിതകാലം മുഴുവൻ സമ്പാദിച്ച പണംകൊണ്ട് നിർമിച്ച വീടായിരുന്നു. 25 വർഷം ഇവിടെ താമസിച്ചു. എന്നാൽ ഇപ്പോൾ ഇവിടെ ഞങ്ങളുടെ വീടില്ല. എല്ലാം ഇല്ലാതായി…’ -ബെയ്‌റൂത്തിൽ താമസിക്കുന്ന 25കാരി റയാനെ സൽമാൻ പറയുന്നു.

ബുധനാഴ്ച രാവിലെയാണ് ഇസ്രായേൽ പ്രധാനമന്ത്രി മന്ത്രി ബിന്യമിൻ നെതന്യാഹു വെടിനിർത്തൽ പ്രഖ്യാപിച്ചത്. ഹിസ്ബുല്ല കരാർ ലംഘിച്ചാൽ പ്രതികരിക്കും. ഗസ്സയിലെ സൈനിക നീക്കത്തെ ലബനാനിലെ വെടിനിർത്തൽ കരാർ ബാധിക്കില്ലെന്നും നെതന്യാഹു പറഞ്ഞത്

You might also like