കാറ്റിയ ഡ്യുനാസിന്റെ മരണം സംബന്ധിച്ച് വിവരം നൽകുന്നവർക്ക് 55000 ഡോളർ പാരിതോഷികം

0

ടെനിസി : കൊല്ലപ്പെട്ട പട്ടാളക്കാരി കാറ്റിയയുടെ മരണത്തെക്കുറിച്ച് വിവരം നൽകുന്നവർക്ക് കുടുംബം 55,000 ഡോളർ പാരിതോഷികം പ്രഖ്യാപിച്ചു. കാറ്റിയ ഡ്യുനാസ്-അഗ്വിലാർ (23) ടെനിസിയിൽ ഫോർട്ട് കാംബെൽ സൈനിക താവളത്തിനു സമീപമാണ് കൊല്ലപ്പെട്ടത്. തന്റെ മകളുടെ മരണത്തിൽ ‘വിചിത്രമായ എന്തോ’ ഉണ്ടെന്ന് കാർമെൻ അഗ്വിലാർ പറയുന്നു.

കാറ്റിയ മേയ് 5 ന് സൈന്യത്തിൽ നിന്ന് വിരമിച്ച് ടെക്‌സസിലേക്ക് മടങ്ങാൻ തയാറായിരുന്നുവെന്ന് കുടുംബം പറയുന്നു, എന്നാൽ ബേസിലെ ഒരു കൗൺസിലറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം അവൾ പെട്ടെന്ന് മനസ്സ് മാറ്റിയതായി അമ്മ കാർമെൻ അഗ്വിലാർ പറഞ്ഞു.

You might also like