സ്‌കൂളുകളില്‍ ബുര്‍ഖയും നിഖാബും നിരോധിക്കാനൊരുങ്ങി ഇറ്റലി; വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം നിയന്ത്രിക്കാനും നീക്കം

0

റോം: ഇറ്റലിയിലെ സ്‌കൂളുകളില്‍ ബുര്‍ഖയും നിഖാബും നിരോധിക്കാന്‍ തീരുമാനം. സ്‌കൂളുകളില്‍ ബുര്‍ഖയും നിഖാബും നിരോധിക്കുന്ന നടപടി തന്റെ സര്‍ക്കാര്‍ ഉടന്‍ തന്നെ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി ജോര്‍ജിയ മെലോണി പറഞ്ഞു.

ഓരോ ക്ലാസ് മുറിയിലും വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം പരിമിതപ്പെടുത്തണമെന്നും വിദേശ വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ ഇറ്റാലിയന്‍ ഭാഷ പഠിക്കണമെന്നും അവര്‍ നിര്‍ദ്ദേശിച്ചു.

മുഖം മറയ്ക്കാതെ വേണം സ്‌കൂളില്‍ പോകാന്‍. പാരമ്പര്യത്തിന്റെ പേരില്‍ ഒരു യുവതി മുഖം മറയ്ക്കണമെന്ന് ഇറ്റലിയിലെ ആര്‍ക്കും തീരുമാനിക്കാന്‍ കഴിയില്ലെന്ന് മെലോണി പറഞ്ഞു. പൊതു സ്ഥലങ്ങളില്‍ തിരിച്ചറിയല്‍ ബുദ്ധിമുട്ടാക്കുന്ന വസ്ത്രം ധരിക്കുന്നത് നിയന്ത്രിക്കുന്ന 1975-ലെ നിയമം ഇറ്റലിയില്‍ ഇതിനകം നിലവിലുണ്ട്.

മുഖം മറയ്ക്കുന്ന മൂടുപടങ്ങളുടെ പ്രശ്‌നം മുമ്പ് ചില പ്രത്യേക സാഹചര്യങ്ങളില്‍ ആ ചട്ടക്കൂടിന്റെ കീഴിലാണ് കൈകാര്യം ചെയ്തിരുന്നത്. എന്നാല്‍ ഇറ്റലിയില്‍ സ്‌കൂളുകളില്‍ ബുര്‍ഖയോ നിഖാബോ നിരോധിക്കുന്ന പ്രത്യേക നിയമം രാജ്യവ്യാപകമായി ഉണ്ടായിരുന്നില്ല

You might also like