കനത്ത വൈദ്യുതി പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കേരളത്തിന് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും തല്‍കാലം ആശ്വാസമില്ല

0

തിരുവനന്തപുരം: കനത്ത വൈദ്യുതി പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കേരളത്തിന് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും തല്‍കാലം ആശ്വാസമില്ല. ക്ഷാമത്തിന് പരിഹാരം കാണാന്‍ കെ.എസ്.ഇ.ബി ഡയറക്ടര്‍മാര്‍ ഡല്‍ഹി, യു.പി, ഒഡിഷ, ഹിമാചല്‍ പ്രദേശ് എന്നി സംസ്ഥാനങ്ങളുമായി നടത്തിയ ഉന്നതതല ചര്‍ച്ചകള്‍ ഫലം കാണാതെ പിരിഞ്ഞു. കെ.സി വേണുഗോപാലിന്റെ ഇടപെടലിലൂടെ ഹിമാചല്‍ പ്രദേശില്‍ നിന്ന് പ്രതീക്ഷിച്ച സഹായവും വൈകും. ഒക്ടോബര്‍ വരെ പഞ്ചാബുമായി കരാറുള്ളതിനാല്‍ അതിനുശേഷമേ കേരളത്തിന് വൈദ്യുതി നല്‍കുന്ന കാര്യം പരിഗണിക്കാന്‍ സാധിക്കൂ എന്ന് ഹിമാചല്‍ അധികൃതര്‍ വ്യക്തമാക്കിക്കഴിഞ്ഞു

You might also like