ടെസ്റ്റ് ക്രിക്കറ്റിൽ പുതിയ റെക്കോഡ് കുറിച്ച് സിംബാബ്‌വെ ക്രിക്കറ്റ് ടീം.

0

ഷാർജ: ടെസ്റ്റ് ക്രിക്കറ്റിൽ പുതിയ റെക്കോഡ് കുറിച്ച് സിംബാബ്‌വെ ക്രിക്കറ്റ് ടീം. രണ്ട് ഇന്നിങ്‌സുകളിലും അഞ്ഞൂറിലധികം റൺസ് നേടുന്ന ആദ്യടീമെന്ന ചരിത്രനേട്ടമാണ് സിംബാബ്‌വെ സ്വന്തമാക്കിയത്. അഫ്ഗാനെതിരായ ആദ്യ ടെസ്റ്റിലാണ് റെക്കോഡ് പിറന്നത്.

ആദ്യം ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‌വെ ടീം ഒന്നാമിന്നിങ്‌സിൽ 504 റൺസാണ് അടിച്ചെടുത്തത്. ബ്രണ്ടൻ ടെയ്‌ലർ, ബ്രയാൻ ബെന്നറ്റ് എന്നിവരുടെ സെഞ്ചുറിയാണ് ടീമിന് കൂറ്റൻ സ്‌കോർ സമ്മാനിച്ചത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനും അഞ്ഞൂറിലധികം റൺസ് നേടി. 514 റൺസിന് അഫ്ഗാൻ ആദ്യഇന്നിങ്‌സിൽ ഓൾഔട്ടായി. മൂന്ന് താരങ്ങളാണ് അഫ്ഗാൻ നിരയിൽ സെഞ്ചുറി നേടിയത്. റഹ്‌മത് ഷാ(173), റഹ്‌മാനുള്ള സദ്രാൻ(113), സെദിറുള്ള അതൽ(105) എന്നിവർ സെഞ്ചുറി നേടി.

You might also like