കാൽപന്തിനെ ജീവിതമാക്കിയ രണ്ട് ദശാബ്ദത്തിന് വിരാമമിട്ട് ലയണൽ മെസി

0

കാൽപന്തിനെ ജീവിതമാക്കിയ രണ്ട് ദശാബ്ദത്തിന് വിരാമമിട്ട് ലയണൽ മെസി. തന്റെ വിടവാങ്ങൽ മത്സരത്തിൽ മെസി മിന്നിത്തിളങ്ങി. അർജന്റീന ഏകപക്ഷീയമായ മൂന്ന് ​ഗോളുകൾക്ക് ആഫ്രിക്കൻ രാജ്യമായ ബെനിനെ തോൽപ്പിച്ചു. രണ്ട് ​ഗോളുകൾക്ക് അസിസ്റ്റ് നൽകിയും പെനാൽറ്റി ​ഗോളാക്കി മാറ്റിയും മെസി കളം നിറഞ്ഞ് കളിച്ച് അവസാന മത്സരം അവിസ്മരണീയമാക്കി. ​ഗോൾ രഹിതമായ ഒന്നാം പകുതിക്ക് ശേഷം രണ്ടാം പകുതിയിലായിരുന്നു നീലപ്പടയുടെ മൂന്ന് ​ഗോളുകളും പിറന്നത്. 48-ാം മിനിറ്റിൽ മെസിയെടുത്ത കോർണർ കിക്കിൽ നിന്ന് ​ഗോൾ കണ്ടെത്തി ഒട്ടാമെൻഡി സ്കോറിങ്ങിന് തുടക്കമിട്ടു. 61-ാം മിനിറ്റിൽ യുവതാരം നിക്കോ പാസ് ​ഗോൾ നേടി. മെസി നൽകിയ പാസിൽ നിന്നായിരുന്നു നിക്കോ പാസിന്റെ ​ഗോൾ. 71-ാം മിനിറ്റിൽ ഒടുവിൽ ആ നിമിഷമെത്തി. തന്റെ അവസാന മത്സരത്തിൽ ലഭിച്ച പെനാൽറ്റി അദ്ദേഹം ലക്ഷ്യം കണ്ടു. മത്സരത്തിന്റെ പത്താം മിനിറ്റിൽ താരത്തിന് ആദരമർപ്പിച്ച് മത്സരം നിർത്തിവെച്ചിരുന്നു.

2022ൽ ഫിഫ ലോകകപ്പ് വിജയിച്ച അർജന്റീന ടീമംഗങ്ങളും മെസ്സിക്കൊപ്പം പന്ത് തട്ടി. തന്‍റെ അവസാന മത്സരത്തിന് നിറകണ്ണുകളോടെയാണ് മെസി സ്റ്റേഡിയത്തിലെത്തിയത്. ആരാധകരുടെ തിരക്ക് കാരണം നിശ്ചയിച്ചതിലും വൈകിയാണ് ടീം ബസ് എത്തിയത്. ഇതോടെ മത്സരം വൈകി. മെസി എത്തിയതോടെ ആരാധകരും വികാരഭരിതരായി. മത്സരം അവസാനിച്ചതോടെ അർജന്റീനയ്ക്കൊപ്പം രണ്ടു പതിറ്റാണ്ടിലേറെ നീണ്ട മെസ്സിയുടെ ഫുട്ബോൾ യാത്രക്ക് അവസാനമായി. 2005-ലാണ് മെസ്സി ദേശീയ ടീമിനായി അരങ്ങേറ്റ മത്സരം കളിച്ചത്. 207 രാജ്യാന്തര മത്സരങ്ങളിൽനിന്ന് 125 ഗോളുകൾ‍ നേടി. മെസിയുടെ മികവിൽ മൂന്നു പ്രാവശ്യം അർജന്റീന ലോകകപ്പ് ഫൈനലെത്തി. 2022 ഖത്തർ ലോകകപ്പിൽ കിരീടം സ്വന്തമാക്കി. 2014ൽ ജർമനിയോടും 2026ൽ സ്പെയിനിനോടും ഫൈനലിൽ അടിയറവ് പറഞ്ഞു.

You might also like