രാഹുൽ ഗാന്ധിയെയും എംപിമാരെയും അറസ്റ്റ് ചെയ്തു വിട്ടയച്ചു

0

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇൻഡ്യ മുന്നണി എംപിമാർ ഇന്നലെ നടത്തിയ സമരത്തിൽ അരങ്ങേറിയത് നാടകീയ നീക്കങ്ങൾ. ആകാശവാണി ഭവനകത്ത് എട്ട് മണിക്കൂറിലധികം കുത്തിയിരുന്ന് പ്രതിഷേധിച്ച രാഹുൽ ഗാന്ധിയെയും എംപിമാരെയും അറസ്റ്റ് ചെയ്തു വിട്ടയച്ചു. പ്രിയങ്ക ഗാന്ധിയുമായി പൊലീസ് ക്യാമ്പിലേക്ക് പുറപ്പെട്ട വാഹനം യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു.

അത്യന്തം നാടകീയമായ സംഭവങ്ങൾക്കാണ് ഡൽഹി നഗരം ഇന്നലെ സാക്ഷ്യം വഹിച്ചത്. എംപിമാരുടെ അറസ്റ്റിനിടെ രാഹുൽ ഗാന്ധി നടത്തിയ നീക്കമായിരുന്നു ആദ്യത്തേത്. പാർലമെന്റ് ഹൗസ് മുതൽ നിർവാചൻ സദാൻ വരെ നടത്തിയ എംപിമാരുടെ മാർച്ച് സൻസദ് മാർഗിൽ വെച്ച് പൊലീസ് തടഞ്ഞതോടെ രാഹുൽ ആകാശവാണി ഭവനിലേക്ക് തന്ത്രപൂർവ്വം കയറുകയായിരുന്നു. ഇതോടെ പൊലീസ് പൂർണ്ണമായും പ്രതിരോധത്തിലായി. പ്രിയങ്ക ഗാന്ധി ഉൾപ്പെടെ കൂടുതൽ നേതാക്കളും എംപിമാരും ആകാശവാണി കേന്ദ്രത്തിൽ നിലയുറപ്പിച്ചു. അനുരഞ്ജന ചർച്ചകൾ പരാജയപ്പെട്ടതോടെ എട്ട് മണിക്കൂറികൾക്ക് ശേഷമാണ് ഡൽഹി പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു നീക്കിയത്

You might also like