
‘ലിയോ, നിങ്ങള്‍ മറക്കാത്ത ചരിത്രം സൃഷ്ടിച്ചു; ഒരു ആലിംഗനം’: മെസിക്ക് ആദരവറിയിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
ലിസ്ബണ്‍: അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനായുള്ള അന്താരാഷ്ട്ര കരിയറിന് ഔദ്യോഗിക വിരാമമിട്ട സൂപ്പര്‍ താരം ലയണല്‍ മെസിക്ക് ആദരവറിയിച്ച് മറ്റൊരു സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. മെസിയുടെ വിരമിക്കല്‍ കുറിപ്പിനു താഴെ കമന്റായാണ് റൊണാള്‍ഡോ ആദരവ് രേഖപ്പെടുത്തിയത്. ‘ലിയോ, ഇത്രയും വര്‍ഷക്കാലം നിങ്ങളുടെ രാജ്യത്തിനായി പൊരുതി നിങ്ങള്‍ എന്നെന്നും നിലനില്‍ക്കുന്ന ചരിത്രമാണ് സൃഷ്ടിച്ചിരിക്കുന്നത്. അര്‍ജന്റീനയോടൊപ്പം നിങ്ങള്‍ നേടിയ നേട്ടങ്ങള്‍ക്ക് പൂര്‍ണമായ ആദരവ് നല്‍കുന്നു. ഒരു ആലിംഗനം’- റൊണാള്‍ഡോ സാമൂഹ്യ മാധ്യമത്തില്‍ കുറിച്ചു
