
അമേരിക്കയില്‍ തൊഴില്‍ പരിശീലനത്തിന് വന്‍തുക ഫീസ് ഏര്‍പ്പെടുത്താന്‍ ട്രംപ് ഭരണകൂടം; വിദേശ വിദ്യാര്‍ഥികള്‍ ആശങ്കയില്‍
വാഷിങ്ടണ്‍: അമേരിക്കയിലെ വിവിധ സര്‍വകലാശാലകളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കുന്ന വിദേശ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തൊഴില്‍ പരിശീലനം നല്‍കുന്നതിന് സര്‍വകലാശാലകള്‍ വന്‍ തുക ഫീസ് നല്‍കണമെന്ന യുഎസ് ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്മെന്റിന്റെ (ഡിഎച്ച്എസ്) നിര്‍ദേശം വിദേശ വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടിയായി.
വിദേശ വിദ്യാര്‍ഥികള്‍ക്ക് ജോലി ചെയ്യാന്‍ അനുമതി നല്‍കുന്ന ഓപ്ഷണല്‍ പ്രാക്റ്റിക്കല്‍ ട്രെയിനിങ് (ഒപിടി) പ്രോഗ്രാമിന്റെ ഭാഗമായി ഓരോ വിദ്യാര്‍ഥിക്കും സര്‍വകലാശാലകളില്‍ നിന്ന് 70,000 ഡോളര്‍ ഫീസ് ഈടാക്കാനാണ് നിര്‍ദേശം. നിലവില്‍ അമേരിക്കന്‍ സര്‍വകലാശാലകളില്‍ നിന്ന് പഠിച്ചിറങ്ങുന്ന വിദേശ വിദ്യാര്‍ഥികള്‍ക്ക് 12 മാസത്തേക്ക് രാജ്യത്ത് ജോലിചെയ്യാന്‍ ഒപിടി പ്രോഗ്രാം അനുമതി നല്‍കുന്നുണ്ട്. സയന്‍സ്, ടെക്‌നോളജി, എന്‍ജിനീയറിങ്, മാത്തമാറ്റിക്സ് (സ്റ്റെം) കോഴ്സുകള്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് ഇത് 24 മാസം കൂടി നീട്ടി നല്‍കാനും സാധിക്കും.
തുടര്‍ന്നുള്ള ഒപിടി കാലയളവിനായി അപേക്ഷിക്കുന്ന ഓരോ വിദ്യാര്‍ഥിക്കും സര്‍വകലാശാലകള്‍ വീണ്ടും 30,000 ഡോളര്‍ അധിക ഫീസ് നല്‍കണമെന്നാണ് പുതിയ നിര്‍ദേശം. വിസ തട്ടിപ്പുകള്‍ തടയുന്നതിനും അമേരിക്കന്‍ തൊഴിലാളികളെ വിദേശ മത്സരങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിനുമാണ് പുതി നിര്‍ദേശമെന്ന് ഡിഎച്ച്എസ് വ്യക്തമാക്കുന്നു
