ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണം; വനിതാ ക്രിക്കറ്റില്‍ ശ്രീലങ്കയെ 147 റണ്‍സിന് പരാജയപ്പെടുത്തി

0

നഗോയ: ഇരുപതാം ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണ മെഡല്‍. വനിതാ ക്രിക്കറ്റ് ഫൈനലില്‍ ശ്രീലങ്കയെ 147 റണ്‍സിന് തോല്‍പിച്ചാണ് ഇന്ത്യന്‍ ടീം സ്വര്‍ണം സ്വന്തമാക്കിയത്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നേടിയ 217 റണ്‍സെന്ന വിജയ ലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്ക 15.4 ഓവറില്‍ 69 റണ്‍സില്‍ ഓളൗട്ടായി. ട്വന്റി-20 ക്രിക്കറ്റില്‍ റണ്‍സ് അടിസ്ഥാനത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണിത്. നേരത്തെ മലേഷ്യയ്ക്കെതിരെ ഇന്ത്യ 142 റണ്‍സ് വിജയം നേടിയിരുന്നു.

സ്മൃതി മന്ദാനയുടെയും ഷഫാലി വര്‍മ്മയുടെയും മികവാര്‍ന്ന ബാറ്റിംഗാണ് ഇന്ത്യന്‍ ടീമിന്റെ റണ്‍സ് ഉയര്‍ത്തിയത്. 45 പന്തുകള്‍ നേരിട്ട സ്മൃതി ഏഴ് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പടെ 79 റണ്‍സ് അടിച്ചെടുത്തു.

22 പന്തില്‍ 49 റണ്‍സെടുത്ത റിച്ച ഘോഷും 28 റണ്‍സില്‍ 48 റണ്‍സെടുത്ത ഷെഫാലി വര്‍മ്മയും തിളങ്ങി. 21 പന്തില്‍ 29 റണ്‍സെടുത്ത ക്യാപ്റ്റന്‍ ചമരി അത്തപ്പത്തുവാണ് ശ്രീലങ്കയുടെ ടോപ് സ്‌കോറര്‍. ഏഴ് ശ്രീലങ്കന്‍ ബാറ്റര്‍മാര്‍ പത്ത് റണ്‍സ് എടുക്കാതെ പുറത്തായി

You might also like