പ്രശസ്ത നടി സാവിത്രി ശ്രീധരൻ അന്തരിച്ചു
കോഴിക്കോട്: പ്രശസ്ത നാടക-ചലച്ചിത്ര നടി സാവിത്രി ശ്രീധരൻ അന്തരിച്ചു. കോഴിക്കോട് മാങ്കാവിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. ചലച്ചിത്ര മേഖലയിലും നാടക രംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അഭിനേത്രിയായിരുന്നു സാവിത്രി ശ്രീധരൻ. സൂപ്പർഹിറ്റ് ചിത്രമായ ‘സുഡാനി ഫ്രം നൈജീരിയ’യിലെ കഥാപാത്രത്തിലൂടെയാണ് അവർ സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരിയായത്. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡും ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ പ്രത്യേക പരാമർശവും ലഭിച്ചിട്ടുണ്ട്.
