എഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് വീണ്ടും മെഡല്‍ തിളക്കം

0

നഗോയ: എഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് വീണ്ടും മെഡല്‍ തിളക്കം. വനിതകളുടെ 25 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വ്യക്തിഗത വിഭാഗത്തില്‍ യുവ ഷൂട്ടര്‍ ഇഷ സിങ് വെള്ളി മെഡല്‍ നേടി. ചൈനയുടെ ജിയാറുയ്സുവാന്‍ ഷിയാവോയാണ് ഈ വിഭാഗത്തില്‍ സ്വര്‍ണ മെഡല്‍ ജേതാവ്. ഫൈനലിന്റെ അവസാന ഘട്ടത്തില്‍ ഇഷയും ഷിയാവോയും തമ്മില്‍ കടുത്ത പോരാട്ടമാണ് നടന്നത്.

അവസാന അഞ്ച് ഷോട്ടുകള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ 38-38 എന്ന നിലയില്‍ സമനിലയിലെത്തി. ഇതോടെയാണ് സ്വര്‍ണ മെഡല്‍ നിര്‍ണയിക്കാന്‍ ഷൂട്ട് ഓഫ് നടത്തേണ്ടി വന്നത്. രണ്ടാം ഷൂട്ട് ഓഫില്‍ ഷിയാവോ സ്വര്‍ണം നേടിയതോടെയാണ് ഇഷക്ക് വെള്ളി മെഡലുമായി മടങ്ങേണ്ടി വന്നത്. അതേസമയം, കുറാഷില്‍ വനിതകളുടെ 78 കിലോ വിഭാഗത്തില്‍ പിങ്കി ബല്‍ഹാര വെങ്കല മെഡല്‍ സ്വന്തമാക്കി. ഐച്ചി പ്രിഫെക്ചറല്‍ മാര്‍ഷല്‍ ആര്‍ട്‌സ് ഹാളില്‍ നടന്ന സെമി ഫൈനലില്‍ ദക്ഷിണ കൊറിയയുടെ സുമിന്‍ മോയോടാണ് പിങ്കി പരാജയപ്പെട്ടത്

You might also like