വേതനപരിധി 25000 ആക്കി: രാജ്യത്ത് 51 ലക്ഷം പേര്‍ക്ക് കൂടി പി.എഫ് സുരക്ഷ ലഭ്യമാകും

0

തിരുവനന്തപുരം: രാജ്യത്ത് നിര്‍ബന്ധിത പ്രോവിഡന്റ് ഫണ്ട് പരിരക്ഷയ്ക്കുള്ള വേതനപരിധി 25000 രൂപയായി ഉയര്‍ത്തിയതോടെ 51 ലക്ഷം തൊഴിലാളികള്‍ക്ക് കൂടി പി.എഫ് സുരക്ഷയും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുമെന്ന് തിരുവനന്തപുരം പി.എഫ് കമ്മിഷണര്‍ എസ്. അഴകിയ മണവാളന്‍ അറിയിച്ചു. കൂടുതല്‍ ആളുകളെ പി.എഫ് സംവിധാനത്തിലേക്ക് എത്തിക്കുകയാണ് ഈ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്. തിരുവനന്തപുരം പി.എഫ് കേന്ദ്രത്തിന് കീഴില്‍ നിലവില്‍ 1,15,245 പെന്‍ഷന്‍കാരുണ്ട്.

പെന്‍ഷന്‍ നടപടികളിലെ കാലതാമസം ഉടന്‍ പരിഹരിക്കുമെന്ന് കൊച്ചി കേന്ദ്രത്തിന്റെ കൂടി ചുമതല വഹിക്കുന്ന കമ്മിഷണര്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. വലിയൊരു വിഭാഗം ആളുകളുടെ പെന്‍ഷന്‍ പ്രോസസിങ് കമ്പ്യൂട്ടര്‍ സംവിധാനം വഴിയാണ് നടക്കുന്നത്. സോഫ്റ്റ്‌വെയര്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളാണ് നിലവിലെ കാലതാമസത്തിന് കാരണം. ഈ സാങ്കേതിക തടസം വൈകാതെ പരിഹരിക്കും.

പുതിയതായി ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്കും അവരുടെ തൊഴിലുടമകള്‍ക്കും പ്രധാന്‍ മന്ത്രി വികസിത് ഭാരത് റോസ്ഗാര്‍ യോജന (പി.എം.വി.ബി.ആര്‍.വൈ) പദ്ധതി വഴി നിലവില്‍ സാമ്പത്തിക സഹായം നല്‍കുന്നുണ്ട്. രണ്ട് വര്‍ഷം കൊണ്ട് രാജ്യത്ത് 3.5 കോടി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം

You might also like