കൊടുങ്കാറ്റ്; ഡാലസ് കൗണ്ടി ദുരന്ത ബാധിത പ്രദേശമായി പ്രഖ്യാപിച്ചു

0

ഡാലസ് : ഡസൻ കണക്കിന് വീടുകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും നാശം വിതച്ച കൊടുങ്കാറ്റിനെ തുടർന്ന് ഡാലസ് കൗണ്ടി ദുരന്ത ബാധിത പ്രദേശമായി ജഡ്ജി ക്ലേ ജെങ്കിൻസ് പ്രഖ്യാപിച്ചു.

ചൊവ്വാഴ്ച രാവിലെ 6 മണിക്കുണ്ടായ കൊടുങ്കാറ്റ് മണിക്കൂറിൽ 80 മൈൽ വേഗതയിൽ വീശുകയും നോർത്ത് ടെക്‌സസിന്റെ ചില ഭാഗങ്ങളിൽ ബേസ്ബോൾ വലിപ്പമുള്ള ആലിപ്പഴം  വീഴുകയും ചെയ്തു. കനത്ത മഴയെ തുടർന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വെള്ളപ്പൊക്ക മുന്നറിയിപ്പും നൽകി. ഡാലസ് കൗണ്ടിയിലെ ഏകദേശം 380,000 ഉപഭോക്താക്കൾ ഉൾപ്പെടെ നോർത്ത് ടെക്‌സസിലെ അരദശലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് വൈദ്യുതിയില്ല. ചുഴലിക്കാറ്റ് കൗണ്ടിയിൽ ഉടനീളം കനത്ത നാശനഷ്ടം സൃഷ്ടിച്ചു.

You might also like