പാർലമെൻ്റ് ശൈത്യകാല സമ്മേളനം തിങ്കളാഴ്ച ആരംഭിക്കും; വഖ്ഫ് ദേ​ദ​ഗതി ബിൽ ആദ്യ ആഴ്ച തന്നെ

0

ന്യൂഡൽഹി: രാജ്യം പ്രതീക്ഷയോടെ കാത്തിരിക്കുന്നു വഖ്ഫ് (ഭേദഗതി) ബിൽ 2024 ശൈത്യകാല സമ്മേളനത്തിൽ  ആദ്യ ആഴ്ച തന്നെ അവതരിപ്പിക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. കരട് റിപ്പോർട്ട് തയ്യാറായതായി ബിൽ സൂക്ഷ്മമായി പരിശോധിക്കുന്ന ജോയിന്റെ് പാർലമെന്ററി സമിതി അദ്ധ്യക്ഷൻ ജഗദാംബിക പാൽ വ്യാഴാഴ്ച പറഞ്ഞു. കരട് റിപ്പോർട്ട് ഉടൻ അംഗങ്ങൾക്ക് കൈമാറും. സമ്മേളനത്തിന്റെ ആദ്യ ആഴ്ചയിലെ അവസാന ദിവസം റിപ്പോർട്ട് സമർപ്പിക്കാൻ ലോക്‌സഭ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജോയിന്റെ് പാർലമെന്ററി സമിതിയുടെ അവസാന സിറ്റിം​ഗിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജഗദാംബിക പാൽ.

തിങ്കളാഴ്ച ആരംഭിക്കുന്ന ശൈത്യകാല സമ്മേളനത്തിൽ അഞ്ച് പുതിയ നിയമനിർമ്മാണങ്ങൾ ഉൾപ്പെടെ 15 ബില്ലുകൾ അവതരിപ്പിക്കും. അഞ്ച് പുതിയ കരട് നിയമനിർമ്മാണങ്ങളിൽ സഹകരണ സർവ്വകലാശാല സ്ഥാപിക്കുന്നതിനുള്ള നിയമവും ഉൾപ്പെടുന്നു.
‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ ബിൽ അവതരിപ്പിക്കുമെന്ന് സൂചനകൾ ഉണ്ടായിരുന്നെങ്കിലും അത് പട്ടികയിൽ ഇടംപിടിച്ചില്ല. തീരദേശ ഷിപ്പിംഗ് ബില്ലും ഇന്ത്യൻ തുറമുഖ ബില്ലും പരിഗണിക്കുന്ന ബില്ലുകളുടെ  പട്ടികയിലുണ്ട്. കഴിഞ്ഞ മാസം കേന്ദ്ര കാബിനറ്റ് തീരദേശ ഷിപ്പിംഗ് ബില്ലിന് അംഗീകാരം നൽകിയിരുന്നു
You might also like