ഉക്രെയ്‌നില്‍ റഷ്യയുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; ഉപയോഗിച്ചത് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍

0

കീവ്: ഉക്രെയ്‌നില്‍ റഷ്യയുടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ (ഐസിബിഎം) ആക്രമണം. ഉക്രെയ്‌നുമായുള്ള യുദ്ധത്തിനിടെ ഇതാദ്യമായാണ് റഷ്യ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ ഉപയോഗിക്കുന്നത്. മധ്യ ഉക്രെയ്ന്‍ നഗരമായ ഡിനിപ്രോയിലാണ് ആക്രമണം നടത്തിയത്. റഷ്യക്ക് നേരെ അമേരിക്കന്‍ നിര്‍മിത ദീര്‍ഘദൂര മിസൈലുകള്‍ ഉപയോഗിക്കാന്‍ ഉക്രെയ്‌ന് യുഎസ് അനുമതി നല്‍കിയതിന് പിന്നാലെ, ഉക്രെയ്‌നെതിരേ റഷ്യന്‍ പ്രസിഡന്റ് വ്ളാഡ്മിര്‍ പുടിന്‍ ആണവ ഭീഷണി മുഴക്കിയിരുന്നു.

ഇതിന് പിന്നാലെയാണ് റഷ്യ ഉക്രെയ്‌നില്‍ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ ഉപയോഗിച്ചെന്ന വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. ആയിരക്കണക്കിന് കിലോമീറ്റര്‍ സഞ്ചരിച്ച് ആക്രമിക്കാനും ആണവ പോര്‍മുനകള്‍ വഹിക്കാനും ശേഷിയുള്ള ദീര്‍ഘദൂര ആയുധമാണ് ഐ.സി.ബി.എം എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഇന്റര്‍കോണ്ടിനെന്റല്‍ ബാലിസ്റ്റിക് മിസൈലുകള്‍. ആണവ പോര്‍മുനകള്‍ ഘടിപ്പിച്ച് ലക്ഷ്യം തകര്‍ക്കാന്‍ രൂപകല്‍പ്പന ചെയ്ത ആയുധമാണിത്.

റഷ്യയുടെ അസ്ട്രാഖാന്‍ മേഖലയില്‍ നിന്നാണ് ബാലിസ്റ്റിക് മിസൈല്‍ തൊടുത്തതെന്ന് വ്യാഴാഴ്ച ടെലിഗ്രാം പ്രസ്താവനയില്‍ ഉക്രെയന്‍ വ്യോമസേന അറിയിച്ചു. ഐസിബിഎമ്മിന്റെ വേഗതയും ഉയരവുമായി പൊരുത്തപ്പെടുന്ന മിസൈലാണ് റഷ്യ ഉപയോ?ഗിച്ചതെന്ന് ഉക്രേനിയന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി പറഞ്ഞു.

You might also like