സൈബർ തട്ടിപ്പിൽ ടെക്‌നോപാർക്ക് ജീവനക്കാരിക്ക് നഷ്ടപ്പെട്ടത് 14 ലക്ഷം രൂപ.

0

തിരുവനന്തപുരം: സൈബർ തട്ടിപ്പിൽ ടെക്‌നോപാർക്ക് ജീവനക്കാരിക്ക് നഷ്ടപ്പെട്ടത് 14 ലക്ഷം രൂപ. ഹൈക്കോടതി ജീവനക്കാരനെന്ന വ്യാജേന ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ് ലക്ഷങ്ങൾ തട്ടിയെടുത്തത്. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കോടതി മുൻപാകെ ഹാജരാകണമെന്നും കാട്ടി മുപ്പത്തിയെട്ടുകാരിയായ ടെക്കിക്ക് ഇ-മെയിൽ വന്നതോടെയാണ് തട്ടിപ്പിനു തുടക്കം. തൊട്ടുപിന്നാലെ ഹൈക്കോടതി ജീവനക്കാരനാണെന്ന് പറഞ്ഞ് ഒരാൾ ഫോണിൽ ബന്ധപ്പെട്ടു. അറസ്റ്റ് ഒഴിവാക്കാനും ഓഫിസിലും വീട്ടിലും അപമാനിതയാകാതിരിക്കാനും കോടതിയിൽ ഹാജരാകുന്നതാണ് നല്ലതെന്ന് പറഞ്ഞു.

You might also like