സെൻസസ് നടത്താത്ത രാജ്യങ്ങളുടെ പട്ടികയിൽ ഇടം പിടിച്ച് ഇന്ത്യയും.

0

സെൻസസ് നടത്താത്ത രാജ്യങ്ങളുടെ പട്ടികയിൽ ഇടം പിടിച്ച് ഇന്ത്യയും. 233 രാജ്യങ്ങളിൽ വെറും 44 രാജ്യങ്ങൾ മാത്രമാണ് ഇനിയും സെൻസസ് നടത്താനുള്ളത്. യുക്രെയിൻ, യെമൻ, സിറിയ, മ്യാൻമർ, ശ്രീലങ്ക, നൈജീരിയ തുടങ്ങിയ രാജ്യങ്ങളാണ് ഇന്ത്യക്കൊപ്പം സെൻസസ് നടത്താനുള്ളത്. ഇന്ത്യ ഒഴികെയുള്ള രാജ്യങ്ങളിൽ ആഭ്യന്തരകലാപം, യുദ്ധം, സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ കാരണങ്ങളാലാണ് സെൻസസ് നടത്താൻ വൈകുന്നത്.

ഇന്ത്യയിൽ അവസാനമായി സെൻസസ് നടന്നത് 2011ലാണ്. 2021ൽ നടക്കേണ്ടിയിരുന്ന സെൻസസ് കൊവിഡ്19 കാരണം മാറ്റിവെയ്ക്കുകയാണുണ്ടായത്. ട്രൈബൽ വിഭാഗത്തിൽപ്പെട്ട കുട്ടികൾക്കുള്ള സ്കൂൾ നിർമ്മാണം ഉൾപ്പടെയുള്ള നിരവധി ക്ഷേമപദ്ധതികൾ നടപ്പാക്കുന്നതിൽ സെൻസസിന് വലിയ പങ്കാണുള്ളത്.

ജനസംഖ്യയിൽ മുന്നിലുള്ള ചൈന, യുഎസ്, ഇന്തൊനേഷ്യ തുടങ്ങിയ രാജ്യങ്ങൾ 2020ൽ സെൻസസ് നടത്തിയിരുന്നു. പാകിസ്താൻ 2023 മാർച്ചിൽ ആഭ്യന്തര പ്രശ്നങ്ങൾക്കിടയിലും സെൻസസ് പൂർത്തിയാക്കി. ബ്രിക്സ് രാജ്യങ്ങളിൽ ഇന്ത്യ മാത്രമാണ് സെൻസസ് നടത്താത്തത്. ബ്രസീൽ (ഓഗസ്റ്റ് 2022), ചൈന (നവംബർ 2020), സൗത്ത് ആഫ്രിക്ക (ഫെബ്രുവരി 2022), റഷ്യ (ഒക്ടോബർ 2021) സെൻസ് പൂർത്തിയാക്കി. അയൽരാജ്യങ്ങളായ നേപ്പാൾ, മാലി, ഭൂട്ടാൻ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളും സെൻസസ് നടത്തി.

You might also like