ഖത്തറില്‍ അടുത്ത രണ്ടാഴ്ച ചൂട് കൂടുമെന്ന് ഖത്തര്‍ കാലാവസ്ഥാ വിഭാഗം

0

ദോഹ :ഖത്തറില്‍ അടുത്ത രണ്ടാഴ്ച ചൂട്  കൂടുമെന്ന് ഖത്തര്‍ കാലാവസ്ഥാ വിഭാഗം. സിമൂം കാറ്റിന്റെ വരവാണ് ചൂട് ഉയരാന്‍ കാരണമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ.

അറബിയിൽ ചൂടുള്ള വരണ്ട കാറ്റിനെ സിമൂം എന്നാണ് സാധാരണ വിളിക്കുന്നത്. അര്‍ധ രാത്രി വരെ ഈ കാറ്റ് ഉണ്ടാകാനിടയുണ്ട്. തീരപ്രദേശങ്ങളില്‍ ഇതോടൊപ്പം ഹ്യുമിഡിറ്റിയും കൂടും. ചെറിയ രീതിയില്‍ ഫോഗ് രൂപപ്പെടാനും സാധ്യതയുണ്ട്.

ജൂലൈ 29 വരെ ചൂടു കാറ്റ് തുടരും. ഇക്കാലയളവില്‍ സൂര്യതാപത്തിനുള്ള സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. സൂര്യാഘാതം ഏൽക്കാതിരിക്കാൻ ആളുകൾ മുൻകരുതൽ എടുക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

You might also like