സംസ്ഥാനത്ത് വീണ്ടും നിപ്പ രോഗബാധയെന്ന് സംശയം
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപ്പ രോഗബാധയെന്ന് സംശയം. കോഴിക്കോട്ട സ്വകാര്യ ആശുപത്രിയിലാണ് രോഗലക്ഷണങ്ങളോടെ പതിനാലുകാരന് ചികിത്സയില്‍ കഴിയുന്നത്.
പെരിന്തല്‍മണ്ണ സ്വദേശിയായ കുട്ടിയാണ് ചികിത്സയിലുള്ളത്. കുട്ടിയുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണ്. സ്രവ സാമ്പിള്‍ പരിശോധനയ്ക്കായി ഇന്ന് പൂനെയിലേക്ക് അയയ്ക്കുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.