അങ്കോല ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തെരച്ചിൽ പുനഃരാരംഭിച്ചു.

0

ബെംഗളൂരു: കർണാടകയിലെ അങ്കോല ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തെരച്ചിൽ പുനഃരാരംഭിച്ചു. രാവിലെ 7 മണിയോടെയാണ് രക്ഷാപ്രവർത്തനം വീണ്ടും തുടങ്ങിയത്. പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഇന്നലെ രാത്രി 9 മണിക്ക് തെരച്ചിൽ നിർത്തിവച്ചിരുന്നു.

പുലർച്ചെ 5:30ന് രക്ഷാദൗത്യം പുനഃരാംഭിക്കുമെന്ന് കളക്ടർ ലക്ഷമിപ്രിയ ഇന്നലെ പറഞ്ഞിരുന്നു. റഡാർ ഉപയോഗിച്ചുള്ള രക്ഷാ പ്രവർത്തനമാണ് ഇന്ന് നടത്തുക. കൂടുതൽ ആധുനിക ഉപകരണങ്ങളും സംവിധാനങ്ങളും ദുരന്ത സ്ഥലത്തേക്ക് എത്തിക്കും. എന്നാൽ കനത്ത മഴയും മണ്ണിടിച്ചിലിനുള്ള സാധ്യതയുമാണ് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി ഉയർത്തുന്നതെന്ന് അധികൃതർ പറഞ്ഞു.
You might also like