ബംഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ കണാതായ അർജുനായുള്ള തെരച്ചിൽ ഇന്നും തുടരും. ഏഴാം ദിവസമാണ് ഇന്ന് അർജുനായുള്ള രക്ഷാദൗത്യം. അർജുന്റെ വാഹനം ഗംഗാവാലി പുഴയിൽ ഉണ്ടാകാമെന്ന സംശയത്തിൽ ഇന്നത്തെ തെരച്ചിൽ പുഴയിൽ ഈർജിതമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ആറാം ദിവസത്തെ തെരച്ചിലിനു ശേഷം അർജുന്റെ വാഹനം മണ്ണിനടിയിലില്ലെന്ന് കർണാടക റവന്യു മന്ത്രി പറഞ്ഞിരുന്നു. 98 ശതമാനം മണ്ണ് മാറ്റിയിട്ടും ട്രക്ക് കണ്ടെത്താൻ സാധിച്ചില്ലെന്നും ണ്ണിടിച്ചിൽ സാധ്യതയുള്ളതിനാൽ ഇനി മണ്ണ് മാറ്റാനാകില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.