
ചർച്ച് ഓഫ് ഗോഡ് നോർത്തേൺ റീജിയൻ ഓവർസിയർ റവ. രാജു തോമസ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
മുംബൈ : ചർച്ച് ഓഫ് ഗോഡ് നോർത്തേൺ റീജിയൻ ഓവർസിയർ റവ. രാജു തോമസ് (70) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. വാര്യാപുരം ചർച്ച് ഓഫ് ഗോഡ് സഭാംഗവും മുതുവരത്തിൽ കുടുംബാംഗവും ആണ്. മുളക്കുഴ സീയോൻ ബൈബിൾ കോളേജിലെ പഠനാനന്തരം കേരളത്തിൽ പ്രവർത്തിക്കുകയും പിന്നീട് 1981 ൽ മുംബൈയിൽ എത്തുകയും നോർത്തേൺ റീജിയന്റെ ഓഫീസ് സെക്രട്ടറിയായി ചുമതലയേൽക്കുകയും ചെയ്തു. ഓവർസിയർമാരായ പാസ്റ്റർ കെ. എം. തങ്കച്ചൻ, പാസ്റ്റർ എ. മത്തായി എന്നിവരുടെ കാലഘട്ടത്തിൽ സെക്രട്ടറിയായി സെൻട്രൽ വെസ്റ്റ് റീജീയണിൽ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചു. ഇപ്പോൾ ചണ്ഡിഗഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ചർച്ച് ഓഫ് ഗോഡ് നോർത്തേൺ റീജിയൻ്റെ ഓവർസിയർ ആയി പ്രവർത്തിക്കുകയായിരുന്നു. ഭാര്യ : ഓമന. മക്കൾ: ജെഫ്രി, ലിന്റ. മരുമകൻ: ജിനു ജേക്കബ്
