സാഗ്രെബ്: ക്രൊയേഷ്യയിലെ നഴ്സിംഗ് ഹോമിൽ വെടിവയ്പുണ്ടായി. ധാരുവാര് നഗരത്തിലെ നഴ്സിംഗ് ഹോമില്‍ ആണ് ആക്രമണമുണ്ടായത്. വെടിവയ്പ്പില്‍ മരണപ്പെട്ടത് ആറ് പേരാണ്. ആറ് പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ നാല് പേർ ഗുരുതരാവസ്ഥയിലാണ്. മരിച്ചത് 80 വയസ്സിന് മുകളില്‍ പ്രായമുള്ളവരാണ്. അക്രമി സംഭവസ്ഥലത്ത് നിന്നും കടന്ന് കളഞ്ഞിരുന്നു. എന്നാൽ ഇയാളെ പോലീസ് ധാരുവാറിലെ കഫേയില്‍ നിന്ന് പിടികൂടി.