ഇന്ത്യന്‍ ഹോക്കി ഗോള്‍ കീപ്പര്‍ പി ആര്‍ ശ്രീജേഷ് വിരമിക്കല്‍ പ്രഖ്യാപിച്ചു

0

മുംബൈ: ഇന്ത്യന്‍ ഹോക്കി ഗോള്‍ കീപ്പര്‍ പി ആര്‍ ശ്രീജേഷ് വിരമിക്കല്‍ പ്രഖ്യാപിച്ചു. പാരിസ് ഒളിംപിക്‌സായിരിക്കും ഇന്ത്യന്‍ കുപ്പായത്തില്‍ ശ്രീജേഷിന്റെ അവസാന ടൂര്‍ണമെന്റ്. സോഷ്യല്‍ മീഡിയയിലൂടെ താരം തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

‘2020ല്‍ ടോക്കിയോയില്‍ ഞങ്ങള്‍ നേടിയ ഒളിംപിക് വെങ്കല മെഡല്‍ ഒരു സ്വപ്ന സാക്ഷാത്കാരമായിരുന്നു. അതില്‍ കണ്ണീരും സന്തോഷവും അഭിമാനവും എല്ലാം അടങ്ങിയിരിക്കുന്നു”

പാരിസില്‍ എന്റെ അവസാന പോരാട്ടത്തിനായി തയാറെടുക്കുകയാണ്. തിരിഞ്ഞുനോക്കുമ്പോള്‍ അഭിമാനവും ഇനി മുന്നോട്ട് പ്രതീക്ഷയുമാണ് തോന്നുന്നത്. ഈ യാത്രയില്‍ എനിക്കൊപ്പം നില്‍ക്കുകയും സ്‌നേഹവും പിന്തുണയും നല്‍കുകയും ചെയ്ത കുടുംബത്തിനും ടീമംഗങ്ങള്‍ക്കും പരിശീലകര്‍ക്കും ആരാധകര്‍ക്കും നന്ദി”എന്നില്‍ വിശ്വസിച്ചതിന് നന്ദി. ഇവിടെ ഒരു അധ്യായത്തിന്റെ അവസാനവും പുതിയ സാഹസികതയുടെ തുടക്കവുമാണിത്’, ശ്രീജേഷ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

You might also like