മൂന്നാം മോദി സർക്കാരിൻറെ ആദ്യ ബജറ്റ് അവതരണം ആരംഭിച്ചു.

0

തൊഴില്‍ മേഖല, മധ്യവര്‍ഗം, ഇടത്തരം മേഖല എന്നിവയടക്കം ഒമ്പതു മേഖലകള്‍ക്ക ഊന്നല്‍ നല്‍കിക്കൊണ്ട് മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരണം ആരംഭിച്ചു. നാലു കോടി യുവാക്കള്‍ക്ക് തൊഴിലവസരം നല്‍കുമെന്നതാണ് ധനമന്ത്രി നിര്‍മലാ സീതാരാമന്റെ ആദ്യ പ്രഖ്യാപനം. സഹകരണ-കാര്‍ഷിക മേഖലകള്‍ക്കും പ്രത്യേക പരിഗണന ബജറ്റില്‍ നല്‍കുന്നു.

കര്‍ഷകര്‍ക്ക്‌ ഒന്നര ലക്ഷം കോടി പ്രത്യേകം വകയിരുത്തി. കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് അഞ്ച് സംസ്ഥാനങ്ങളില്‍ക്കൂടി നടപ്പാക്കാനും തീരുമാനിച്ചു. വിദ്യാഭ്യാസ, നൈപുണ്യ മേഖലകള്‍ക്ക് 1.48 ലക്ഷം കോടി രൂപ മാറ്റിവച്ചിട്ടുണ്ട്.

രണ്ടാം മോദി സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ സുശക്തമാക്കി മാറ്റിയെന്നും അതിന്റെ തുടര്‍ച്ചയ്ക്കാണ് മൂന്നാമതും മോദി സര്‍ക്കാരിനെ രാജ്യത്തെ ജനങ്ങള്‍ തിരഞ്ഞെടുത്തതെന്നു പറഞ്ഞാണ് ധനമന്ത്രി ബജറ്റ് അവതരണം ആരംഭിച്ചത്.

രാജ്യത്ത് പണപ്പെരുപ്പം പിടിച്ചുനിര്‍ത്താനായെന്നും ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യയെ മാറ്റുമെന്ന മോദിയുടെ പ്രഖ്യാപനം ലക്ഷ്യം കാണുന്നതിലേക്ക് അടുക്കുകയാണെന്നും ധനമന്ത്രി പറഞ്ഞു.

You might also like