ഗാസയിൽ ആക്രമണം തുടരുന്നതിനിടെ യു.എസിന്റെ പിന്തുണ കൂടുതൽ ശക്തമാക്കാൻ ലക്ഷ്യമിട്ട് ഇസ്രയേൽ പ്രധാനമന്ത്രി
വാഷിംഗ്ടൺ : ഗാസയിൽ ആക്രമണം തുടരുന്നതിനിടെ യു.എസിന്റെ പിന്തുണ കൂടുതൽ ശക്തമാക്കാൻ ലക്ഷ്യമിട്ട് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. വാഷിംഗ്ടണിലെത്തിയ നെതന്യാഹു യു.എസ് കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും. നീതിക്കായുള്ള തങ്ങളുടെ യുദ്ധത്തിന് പിന്നിലെ സത്യങ്ങൾ യു.എസ് കോൺഗ്രസിൽ തുറന്നുകാട്ടുമെന്ന് നെതന്യാഹു പ്രതികരിച്ചു. പ്രസിഡന്റ് ജോ ബൈഡൻ, വൈസ് പ്രസിഡന്റ് കമലാ ഹാരിസ് എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. മുൻ പ്രസിഡന്റും റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡൻഷ്യൽ സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപുമായി നെതന്യാഹു ഇന്ന് ഫ്‌ലോറിഡയിൽ പ്രത്യേക ചർച്ചയും നടത്തും.