പ്രധാനമന്ത്രി നരേന്ദ്ര മോദി ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തി

0

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തി. ഗസ്സയിലെ സാഹചര്യത്തിൽ ഉത്കണ്ഠ രേഖപ്പെടുത്തിയ മോദി സമാധാനം പുനഃസ്ഥാപിക്കാൻ പൂർണ പിന്തുണ വാഗ്ദാനം ചെയ്തു.

”ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തി. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിന് ഇന്ത്യയുടെ പിന്തുണ ഉറപ്പ് നൽകി. ഫലസ്തീൻ ജനതയുമായുള്ള ദീർഘകാല സൗഹൃദം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ആശയങ്ങൾ പങ്കുവെച്ചു”-മോദി എക്‌സിൽ കുറിച്ചു.

ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനാണ് മോദി യുഎസിൽ എത്തിയത്. നേരത്തെ ആഗോള വളർച്ചക്കും വികസനത്തിനും സമാധാനത്തിനുമുള്ള ഇന്ത്യയുടെ കാഴ്ചപ്പാടുകൾ പ്രധാനമന്ത്രി ഉച്ചകോടിയിൽ പങ്കുവെച്ചു. സംഘർഷങ്ങളും വിഭാഗീയതയും ലഘൂകരിക്കണമെന്ന സന്ദേശവും മോദി നൽകിയതായും വിദേശകാര്യസെക്രട്ടറി വിക്രം മിസ്രി പ്രത്യേക വാർത്താസമ്മേളനത്തിൽ അറിയിച്ചു.

You might also like