അവസാന സര്‍വീസും കഴിഞ്ഞു; ഇന്ന് മുതല്‍ വിസ്താര ഇല്ല എയര്‍ ഇന്ത്യ മാത്രം

0

ന്യൂഡല്‍ഹി: ഇനി മുതല്‍ വിസ്താര ഇല്ല എയര്‍ ഇന്ത്യ മാത്രം.  അവസാന അന്താരാഷ്ട്ര വിമാന സര്‍വീസ് നടത്തി വ്യോമയാനക്കമ്പനിയായ വിസ്താര. എയര്‍ ഇന്ത്യയുമായി ലയിപ്പിക്കുന്നതിന് മുന്നോടിയായി ചൊവ്വാഴ്ച പുലര്‍ച്ചെ ഡല്‍ഹിയില്‍ നിന്ന് സിങ്കപ്പൂരിലേക്കാണ് അവസാന സര്‍വീസ് നടത്തിയത്. മുംബൈയില്‍ നിന്ന് ഡല്‍ഹിയിലേക്കായിരുന്നു അവസാന ആഭ്യന്തര സര്‍വീസ്.

ടാറ്റയുടെയും സിങ്കപ്പൂര്‍ എയര്‍ലൈന്‍സിന്റെയും സംയുക്ത സംരംഭമായി 2015 ജനുവരിയിലാണ് വിസ്താര ആരംഭിച്ചത്. ഇന്ന് മുതല്‍ ടാറ്റ ഗ്രൂപ്പിന് കീഴില്‍ എയര്‍ ഇന്ത്യ എന്ന ബ്രാന്‍ഡില്‍ മാത്രമാകും സേവനങ്ങള്‍ ഉണ്ടാകുക. ലയനം പൂര്‍ത്തിയാകുന്നതോടെ ടാറ്റ ഗ്രൂപ്പിന് കീഴില്‍ ഫുള്‍ സര്‍വീസ് കമ്പനിയായി എയര്‍ ഇന്ത്യ, നിരക്ക് കുറഞ്ഞ വിമാനക്കമ്പനിയായി എയര്‍ ഇന്ത്യ എക്സ്പ്രസ് എന്നിങ്ങനെ രണ്ട് ബ്രാന്‍ഡുകള്‍ മാത്രമാണ് അവശേഷിക്കുക

You might also like