മണിപ്പൂരിനെ ഭീതിയിലാഴ്ത്തി വീണ്ടും കലാപ തീ ആളിക്കത്തുന്നു.
ഇംഫാല്‍: മണിപ്പൂരിനെ ഭീതിയിലാഴ്ത്തി വീണ്ടും കലാപ തീ ആളിക്കത്തുന്നു. ഗ്രാമ സന്നദ്ധ പ്രവര്‍ത്തകരായ പന്ത്രണ്ട് കുക്കി, മാര്‍ ഗോത്രവര്‍ഗക്കാരെ സൈനികര്‍ വെടിവച്ചു കൊലപ്പെടുത്തിയതും സ്ത്രീകളും കുട്ടികളും ഉള്‍പെടെ ആറ് മെയ്തി വംശജരെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയതുമാണ് മണിപ്പൂരിനെ വീണ്ടും അശാന്തിയിലേക്ക് തള്ളിവിട്ടത്. കഴിഞ്ഞ കാല സംഘര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ മെയ്തികള്‍ക്ക് സ്വാധീനമുള്ള താഴ്വരകള്‍ കേന്ദ്രീകരിച്ചാണ് ആക്രമണങ്ങള്‍ വ്യാപിക്കുന്നത്. ഇംഫാല്‍ പൂര്‍ണമായും പട്ടാളത്തിന്റെ നിയന്ത്രണത്തിലും കര്‍ഫ്യൂവിലുമാണെങ്കിലും പട്ടണവും സമീപ പ്രദേശങ്ങളും ഏത് സമയവും പൊട്ടിത്തെറിക്കാവുന്ന നിലയിലാണുള്ളത്. ജനപ്രതിനിധികള്‍, ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരുടെ വീടുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ ഇപ്പോഴും തുടരുകയാണ്. സൈന്യത്തിന്റെ നീക്കം സൂക്ഷ്മമായി വീക്ഷിക്കുന്ന തീവ്രവാദ സംഘങ്ങള്‍ സജീവമായ ഇംഫാല്‍ താഴ്വരയില്‍ ഏത് സമയവും കനത്ത ആക്രമണങ്ങള്‍ ഉണ്ടായേക്കാം.