174 തടവുകാർക്ക് മോചനം; പുതിയ ജീവിതം ആരംഭിക്കാൻ അവസരം

0

ഒമാന്റെ 54-ാം ദേശീയദിനം പ്രമാണിച്ച്  ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക് 174  തടവുകാർക്ക് മോചനം നൽകി. പലതരം കുറ്റങ്ങൾക്ക് ശിക്ഷ ലഭിച്ച് ഒമാനിലെ വിവിധ ജയിലുകളിൽ കഴിയുന്നവരാണ് ഇവർ. മോചിതരാവുന്നവരിൽ വിവിധ രാജ്യക്കാർ ഉൾപ്പെടും. മാപ്പ് ലഭിച്ച തടവുകാർക്ക് പുതിയ ജീവിതം ആരംഭിക്കാനും അവരുടെ കുടുംബങ്ങളുടെ സങ്കടം ഇല്ലാതാക്കാനുമുള്ള അവസരമാണ് ഒമാൻ ഭരണാധികാരിയുടെ തീരുമാനത്തിലൂടെ ലഭിച്ചിരിക്കുന്നത്.

മതപരവും ദേശീയവുമായ അവധി ദിനങ്ങളിലും അവസരങ്ങളിലും തടവുകാർക്ക് മാപ്പുനൽകുന്നത് ഒമാനിലെ നേതാക്കളുടെ സാധാരണ രീതിയാണ്. നവംബർ 18 തിങ്കളാഴ്ചയാണ് ഒമാന്റെ 54-ാം ദേശീയദിനം രാജ്യം ആഘോഷിക്കുന്നത്. ഇതിന്റെ ഭാഗമായി നവംബർ 20 ബുധനാഴ്ചയും നവംബർ 21 വ്യാഴാഴ്ചയും പൊതുമേഖല, സ്വകാര്യമേഖലയിലെ ജീവനക്കാർക്ക് അവധിയായിരിക്കും.

You might also like