ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്ക് 30 മിനിറ്റ് കൊണ്ടൊരു യാത്ര!; ഹൈസ്പീഡ് യാത്രയ്ക്ക് മസ്‌കിന്റെ ‘സ്റ്റാര്‍ഷിപ്പ്’

0

സാൻഫ്രാൻസിസ്കോ:അമേരിക്കയിലുള്ള ഇന്ത്യക്കാർക്ക് നാട്ടിലെത്താൻ 20 മണിക്കൂറിൽ അധികമാണ് വിമാനയാത്ര. എന്നാൽ, ഇത് ഒരു മണിക്കൂറിൽ താഴെയായി കുറഞ്ഞാലോ?. ഇതാണ് ഇലോൺ മസ്കിന്റെ പുതിയ പദ്ധതിയെന്നാണ് റിപ്പോർട്ടുകൾ. ഇലോൺ മസ്കിന്റെ സ്പേസ് ട്രാവൽ പദ്ധതിയായ സ്പേസ് എക്സ് യാഥാർഥ്യമാകുന്നതിനൊപ്പം മറ്റൊരു ആശയം കൂടി ഒരുങ്ങുന്നുണ്ട് ‘സ്റ്റാർഷിപ്പ്’ എന്നറിയപ്പെടുന്ന അതിവേഗ യാത്ര പദ്ധതിയാണിത്.

ഏകദേശം 10 വർഷം മുമ്പ് സ്റ്റാർഷിപ്പ് റോക്കറ്റ് എന്ന ആശയവുമായി ഇലോൺ മസ്ക് എത്തുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വേഗതയുള്ള യാത്ര സംവിധാനമായാണ് സ്റ്റാർഷിപ്പ് എന്ന ആശയം ഒരുങ്ങുന്നത്. ട്രംപിന്റെ രണ്ടാം വരവോടെ ചിറക് മുളയ്ക്കുമെന്ന് പ്രതീക്ഷിക്കുന്ന സ്പേസ് എക്സ് പദ്ധതിക്കൊപ്പം സ്റ്റാർഷിപ്പ് എന്ന ആശയവും യാഥാർഥ്യമാകണമെന്നാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ഉയരുന്ന ആവശ്യം.

You might also like