പ്രവാസികളുടെ പണമയയ്ക്കലിൽ 14 ശതമാനം വർധന

0

റിയാദ്: സൗദി അറേബ്യയിലെ പ്രവാസികളുടെ പണമയയ്ക്കലിൽ 14 ശതമാനം വർധന. 2024ൽ സൗദിയിൽ നിന്ന് പ്രവാസികൾ അയച്ചത് 144.2 ബില്യൺ റിയാലാണ്. തൊട്ടുമുമ്പത്തെ വർഷം ഇത് 126.8 ബില്യൺ റിയാലായിരുന്നെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.
2024ൽ പ്രവാസികളുടെ പണം അയയ്ക്കൽ ഏറ്റവും ഉയർന്ന നിലയിലാണ് എത്തിയത്. 2021 മുതലുള്ള ഏറ്റവും ഉയർന്ന നിലയിലാണ് 2024 വർഷം പ്രവാസികളുടെ പണം അയയക്കൽ എത്തിയതെന്ന് സൗദി സെൻട്രൽ ബാങ്ക് കണക്കുകൾ വ്യക്തമാക്കുന്നു. 2024 ജനുവരി, ഫെബ്രുവരി മാസങ്ങൾ ഒഴികെ മറ്റ് എല്ലാ മാസങ്ങളിലും പ്രവാസികളുടെ പണമയയ്ക്കലിൽ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഡിസംബർ ആണ് ഇതിൽ ഏറ്റവും കൂടുതൽ രേഖപ്പെടുത്തിയ മാസം. 14 ബില്യൺ റിയാലാണ് ഡിസംബർ മാസത്തിൽ പ്രവാസികൾ നാട്ടിലേക്ക് അയച്ചത്. 2022 മാർച്ച് മുതലുള്ള ഏറ്റവും വലിയ റെക്കോർഡാണിതെന്ന് സൗദി ന്യൂസ് പോർട്ടലിലെ ഉദ്ധരിച്ച് ‘ഗൾഫ് ന്യൂസ്’ റിപ്പോർട്ട് ചെയ്തു.

You might also like