സൈനിക പട്രോളിങ്ങിനിടെ സ്‌ഫോടനം; ജമ്മു കാശ്മീരില്‍ രണ്ട് ജവാന്മാര്‍ക്ക് വീരമൃത്യു

0

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ നിയന്ത്രണരേഖയ്ക്ക് സമീപം ഉണ്ടായ സ്‌ഫോടനത്തില്‍ ക്യാപ്റ്റന്‍ ഉള്‍പ്പെടെ രണ്ട് ജവാന്മാര്‍ക്ക് വീരമൃത്യു. മൂന്ന് പേരുടെ നില ഗുരുതരമായി തുടരുന്നു. അഖ്‌നൂര്‍ മേഖലയ്ക്ക് സമീപം പട്രോളിങ് നടത്തുമ്പോഴാണ് സ്‌ഫോടനം ഉണ്ടായത്.

സ്‌ഫോടക വസ്തുക്കള്‍ ഭീകരര്‍ സ്ഥാപിച്ചതാണെന്നാണ് സൂചന. ഭട്ടല്‍ പ്രദേശത്തെ ഫോര്‍വേഡ് പോസ്റ്റിന് സമീപം സൈനികര്‍ പട്രോളിങ് നടത്തുന്നതിനിടെ ഉച്ചകഴിഞ്ഞ് 3:50 ഓടെയായിരുന്നു സ്‌ഫോടനം ഉണ്ടായത്. പ്രദേശത്ത് തിരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ്

You might also like