ഉമാ തോമസ് എംഎൽഎ ഇന്ന് ആശുപത്രി വിടും

0

കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിക്കിടെ വീണ് പരിക്കേറ്റ ഉമാ തോമസ് എംഎൽഎ ഇന്ന് ആശുപത്രി വിടും. ഡിസംബർ 29നാണ് സ്റ്റേഡിയത്തിൽ നിർമിച്ച താത്കാലിക സ്റ്റേജിൽ നിന്ന് വീണ് എംഎൽഎക്ക് ഗുരുതര പരിക്കേറ്റത്. നിലവിൽ എംഎൽഎയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്.

വിഐപി ഗ്യാലറിയിൽ നിന്ന് വീണ ഉമാ തോമസിന് തലച്ചോറിനും ശ്വാസകോശത്തിനും ഉൾപ്പെടെ ഗുരതരമായി പരിക്കേറ്റിരുന്നു. 46 ദിവസത്തെ ചികിത്സക്ക് ശേഷമാണ് എംഎൽഎ ആശുപത്രി വിടുന്നത്.

You might also like