പാതിവില തട്ടിപ്പ് കേസ്; അനന്തുകൃഷ്ണന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

0

കൊച്ചി : പാതിവില തട്ടിപ്പു കേസിലെ പ്രതി അനന്തു കൃഷ്ണന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. മൂവാറ്റുപുഴ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുക.

രാഷ്ട്രീയക്കാര്‍ ഉള്‍പ്പെടെ പ്രമുഖര്‍ ഉള്‍പ്പെട്ട കേസായതിനാല്‍ ജീവന് ഭീഷണിയുണ്ടെന്നും പോലീസ് സംരക്ഷണം വേണമെന്നും കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കവെ അനന്തുകൃഷ്ണന്‍ ആവശ്യപ്പെട്ടിരുന്നു. കസ്റ്റഡി കാലാവധി കഴിഞ്ഞതിനെത്തുടര്‍ന്ന് അനന്തുവിനെ പോലീസ് ഇന്നലെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരുന്നു.

കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തതിനാല്‍ പ്രത്യേക അന്വേഷണ സംഘം ഉടന്‍ യോഗം ചേര്‍ന്ന് തുടര്‍ നടപടികള്‍ തീരുമാനിക്കും. അഞ്ച് ജില്ലകളിലായി രജിസ്റ്റര്‍ ചെയ്ത 34 കേസുകളായിരിക്കും ആദ്യഘട്ടത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കുക.

You might also like