ഇന്തോനേഷ്യയിലെ ബാലിയിൽ യാത്രാ ബോട്ട് മുങ്ങി രണ്ട് മരണം, 43 പേരെ കാണാനില്ല

0

ബാലി: ഇന്തോനേഷ്യയിലെ ബാലിയിൽ യാത്രാ ബോട്ട് മുങ്ങി രണ്ട് മരണം. 53 യാത്രക്കാരും 12 ജീവനക്കാരുമായി പോയ ബോട്ടാണ് മുങ്ങിയത്. 20 പേരെ രക്ഷപ്പെടുത്തി. 43 പേരെ കാണാനില്ല. കാണാതായവർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.രക്ഷപ്പെട്ടവരിൽ പലരും അബോധാവസ്ഥയിലാണെന്ന് ബന്യുവങി പൊലീസ് മേധാവി രാമ സംതമ പുത്ര അറിയിച്ചു. രണ്ട് നൗകകളും രണ്ട് മറ്റ് ബോട്ടുകളും ഉപയോഗിച്ചാണ് തിരച്ചിൽ പുരോഗമിക്കുന്നത്.ആയുധ സഹായം ഭാഗികമായി മരവിപ്പിച്ച് അമേരിക്ക; റഷ്യ ആക്രമണം കടുപ്പിക്കുമെന്ന ഭയത്തിൽ യുക്രെയ്ൻകെഎംപി തുനു പ്രഥമ ജയ എന്ന ബോട്ടാണ് ജാവയിലെ കെതാപാങ് തീരത്ത് നിന്ന് ബാലിയിലെ ഗിലിമാനുക് തീരത്തേക്കുള്ള യാത്രയ്ക്കിടെ മുങ്ങിയത്. കഴിഞ്ഞ ദിവസം രാത്രി 11.20നാണ് അപകടം.

You might also like