ഈ നിരോധനം അടുത്ത ഡിസംബര്‍ മുതല്‍ പ്രാബല്യത്തില്‍ വരും. ഡിജിറ്റൽ യുഗത്തിൽ കുട്ടികളുടെ സുരക്ഷയ്ക്കും മാനസിക ക്ഷേമത്തിനും സർക്കാർ മുൻഗണന നൽകുന്നുണ്ടെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ് ഊന്നിപ്പറഞ്ഞതായി യൂറോന്യൂസ് റിപ്പോർട്ട് ചെയ്തു. 10-15 വയസ്സിനിടയിലുള്ള നാലില്‍ മൂന്ന് ഓസ്ട്രേലിയന്‍ കുട്ടികളും സ്ഥിരമായി യൂട്യൂബ് ഉപയോഗിക്കുന്നു എന്നാണ് അധികൃതര്‍ കണ്ടെത്തിയിട്ടുള്ളത്.