അതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽ നിന്നുള്ള കമ്പനികൾക്ക് ഇന്ത്യയിൽ നിക്ഷേപം നടത്തുന്നത് എളുപ്പമാക്കി കേന്ദ്ര സർക്കാർ

0

ന്യൂഡൽഹി: ചൈനയുൾപ്പെടെ ഇന്ത്യയുമായി കര അതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽ നിന്നുള്ള കമ്പനികൾക്ക് ഇന്ത്യയിൽ നിക്ഷേപം നടത്തുന്നത് എളുപ്പമാക്കി കേന്ദ്ര സർക്കാർ. ഇതിനായി ഈ രാജ്യങ്ങളിൽ നിന്നുള്ള നേരിട്ടുള്ള വിദേശ നിക്ഷേപ (FDI) ചട്ടങ്ങളിൽ മാറ്റം വരുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് ഈ നിർണ്ണായക തീരുമാനമെടുത്തത്. പുതിയ പരിഷ്‌കാരം അനുസരിച്ച്, ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽ നിന്നുള്ള നിക്ഷേപകർക്ക് ഇന്ത്യൻ കമ്പനികളിൽ 10 ശതമാനം വരെ ഉടമസ്ഥാവകാശം ഉണ്ടെങ്കിൽ, സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ തന്നെ കൂടുതൽ നിക്ഷേപം നടത്താം. മുൻപ് ഇത്തരം രാജ്യങ്ങളിൽ നിന്നുള്ള ഒരു ഓഹരി നിക്ഷേപത്തിന് പോലും നിർബന്ധിത സർക്കാർ അനുമതി ആവശ്യമായിരുന്നു.

You might also like