പുതിയ കുടിയേറ്റ നയവുമായി ഫ്രാന്‍സ്; ഇ.യു ബ്ലൂ കാര്‍ഡ് നിയമങ്ങളില്‍ വന്‍ ഇളവ്

0

പാരിസ്: ഉയര്‍ന്ന യോഗ്യതയുള്ള വിദേശ ജീവനക്കാരെ ആകര്‍ഷിക്കുന്നതിനായി യൂറോപ്യന്‍ യൂണിയന്‍ ബ്ലൂ കാര്‍ഡ് നിയമങ്ങളില്‍ ഫ്രാന്‍സ് വന്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ഇതുവഴി ഫ്രാന്‍സിലേക്ക് കുടിയേറണമെന്ന് ആഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ക്കും വലിയ അവസരമാണ് തുറന്നു കിട്ടുന്നത.

ഇന്ത്യന്‍ ഐടി പ്രൊഫഷനലുകള്‍ക്കാണ് ഈ അവസരം കൂടുതല്‍ വിനിയോഗിക്കാന്‍ സാധിക്കുക. ചുരുങ്ങിയ കരാര്‍ കാലാവധി, വേഗത്തില്‍ ലഭിക്കുന്ന പി.ആര്‍ എന്നിവയുള്‍പ്പെടെയുള്ള ആകര്‍ഷകമായ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്.

വിദഗ്ദ്ധ തൊഴിലാളികളുടെ ദൗര്‍ലഭ്യം നേരിടുന്ന ഫ്രാന്‍സിലെ ഐടി, എന്‍ജിനീയറിങ്, ഹെല്‍ത്ത് കെയര്‍, ഗവേഷണം തുടങ്ങിയ മേഖലകളില്‍ ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്ക് വലിയ രീതിയില്‍ പ്രയോജനം ചെയ്യുന്നതാണ് പുതിയ പരിഷ്‌കാരങ്ങള്‍ എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.

മുന്‍പ് ഇ.യു ബ്ലൂ കാര്‍ഡിന് അപേക്ഷിക്കാന്‍ കുറഞ്ഞത് 12 മാസത്തെ തൊഴില്‍ കരാര്‍ ആവശ്യമായിരുന്നു. എന്നാല്‍ പുതിയ നിയമപ്രകാരം ആറ് മാസത്തെ കരാര്‍ ഉള്ളവര്‍ക്കും അപേക്ഷിക്കാം. ഇത് ഇന്ത്യന്‍ പ്രവാസികള്‍ക്ക് നല്‍കുന്ന ആശ്വാസം വലുതാണ്

You might also like