
വെനസ്വേലയിലെ ഇരട്ട ഭൂചലനത്തില്‍ മരണം 32 ആയി; മരണസംഖ്യ ഉയരുമെന്ന് ആശങ്ക: രക്ഷാ പ്രവര്‍ത്തനം തുടരുന്നു, സുനാമി മുന്നറിയിപ്പ്
കാരക്കാസ്: ലാറ്റിനമേരിക്കന്‍ രാജ്യമായ വെനസ്വേലയില്‍ ഉണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 32 ആയി. നിരവധി പേര്‍ തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. കെട്ടിടങ്ങള്‍ ശക്തമായി കുലുങ്ങിയതോടെ ജനങ്ങള്‍ തെരുവുകളിലേക്ക് ഓടുകയായിരുന്നു. നഗരത്തിലെ പല കെട്ടിടങ്ങളുടെയും ചുവരുകള്‍ പൂര്‍ണമായി തകര്‍ന്നു വീണു.
രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് ആക്ടിംഗ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ് പറഞ്ഞു. മിനിട്ടുകളുടെ വ്യത്യാസത്തില്‍ തുടര്‍ച്ചയായി ശക്തമായ രണ്ട് ഭൂചലനങ്ങളാണ് വെനസ്വേലയില്‍ ഉണ്ടായത്. മരണ സംഖ്യ പതിനായിരം മുതല്‍ ഒരു ലക്ഷം വരെയാകാന്‍ സാധ്യതയുണ്ടെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വേ ആശങ്ക പ്രകടിപ്പിച്ചു.
ഭൂചലനത്തില്‍ വ്യാപക നാശനഷ്ടങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കാരക്കാസില്‍ കെട്ടിടങ്ങളും മതിലുകളും തകര്‍ന്നുവീണു. നഗരത്തിലെ പല ഭാഗങ്ങളിലും വൈദ്യുതി ബന്ധവും മൊബൈല്‍ നെറ്റ്വര്‍ക്കുകളും പൂര്‍ണമായി വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്
