
പ്രവാസികൾക്ക് അനുവദിച്ചിരുന്ന പ്രത്യേക വിസ ഇളവ് കുവൈത്ത് പിൻവലിച്ചു
കുവൈത്ത് സിറ്റി: മേഖലയിലെ സംഘർഷ സാഹചര്യത്തിൽ പ്രവാസികൾക്ക് അനുവദിച്ചിരുന്ന പ്രത്യേക വിസ ഇളവ് കുവൈത്ത് പിൻവലിച്ചു. വ്യോമപാത അടച്ചതും വിമാന സർവീസുകൾ തടസ്സപ്പെട്ടതും കണക്കിലെടുത്ത് ഫെബ്രുവരി 28നാണ് കുവൈത്ത് ആഭ്യന്തര മന്ത്രാലയം ഈ പ്രത്യേക ഇളവുകൾ പ്രഖ്യാപിച്ചത്. സന്ദർശന വിസകളും പെർമിറ്റുകളും സ്വയമേവ നീട്ടിനൽകുന്ന നടപടിയും, കുവൈത്തിന് പുറത്തുള്ളവരുടെ വിസകൾക്ക് അനുവദിച്ചിരുന്ന മൂന്ന് മാസത്തെ അധിക കാലാവധിയുമാണ് ഇപ്പോൾ അവസാനിപ്പിക്കുന്നത്. വരും ദിവസങ്ങളിൽ പഴയ വിസ ചട്ടങ്ങൾ പൂർണമായും പുനഃസ്ഥാപിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു.
