യുക്രൈനിൽ റഷ്യൻ ആക്രമണം; കുട്ടികളടക്കം 24 പേർ കൊല്ലപ്പെട്ടു

0

കീവ്: യുക്രൈനിലെ വിവിധ മേഖലകളിൽ റഷ്യ നടത്തിയ മിസൈൽ–ഡ്രോൺ ആക്രമണങ്ങളിൽ കുട്ടികളടക്കം കുറഞ്ഞത് 24 പേർ കൊല്ലപ്പെട്ടതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. വടക്കൻ ചെർനിഹിവ് മേഖലയിലെ പ്രിലൂക്കിയിൽ അഞ്ചുനില പാർപ്പിടസമുച്ചയം തകർന്നതാണ് ഏറ്റവും വലിയ ദുരന്തമായത്. ഇവിടെ നാലു കുട്ടികളടക്കം 18 പേർ കൊല്ലപ്പെട്ടതായി പ്രാദേശിക അധികൃതർ അറിയിച്ചു.

കീവ്, ഒലെക്സാൻഡ്രിയ, ക്രെമെൻചുക് എന്നിവിടങ്ങളിലായി ആറുപേരും കൊല്ലപ്പെട്ടു. വ്യവസായ കേന്ദ്രങ്ങൾക്കും ഊർജ അടിസ്ഥാനസൗകര്യങ്ങൾക്കും നാശനഷ്ടമുണ്ടായി. റഷ്യയുടെ ഏറ്റവും ക്രൂരമായ ആക്രമണങ്ങളിൽ ഒന്നാണിതെന്ന് യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി പ്രതികരിച്ചു.

You might also like