സൗദി വിമാനത്താവളങ്ങള്‍ ലക്ഷ്യമിട്ട് ഹൂതികളുടെ മിസൈല്‍ ആക്രമണം: മൂന്ന് മരണം; 36 പേര്‍ക്ക് പരിക്ക്

0

റിയാദ്: സൗദി അറേബ്യയിലെ രണ്ട് പ്രധാന വിമാനത്താവളങ്ങള്‍ക്ക് നേരെയുണ്ടായ ഹൂതി ഭീകരരുടെ മിസൈല്‍-ഡ്രോണ്‍ ആക്രമണത്തില്‍ പ്രവാസികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ കൊല്ലപ്പെടുകയും 36 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ദക്ഷിണ സൗദിയിലെ അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിലും തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലുമാണ് ആക്രമണം ഉണ്ടായത്.

ആക്രമണത്തില്‍ ഇരു വിമാനത്താവളങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങള്‍ക്ക് ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചതായി ഭരണകൂടം അറിയിച്ചു.

അബഹ വിമാനത്താവളത്തെ ലക്ഷ്യമിട്ടുണ്ടായ ആക്രമണത്തിലാണ് കൂടുതല്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തത്. ഇവിടെയുണ്ടായ സ്‌ഫോടനത്തില്‍ മൊറോക്കന്‍, അള്‍ജീരിയന്‍ സ്വദേശികളായ രണ്ട് സ്ത്രീകള്‍ കൊല്ലപ്പെടുകയും 28 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. റിയാദിലെ കിങ് ഖാലിദ് വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ സുഡാന്‍ പൗരനാണ് ജീവന്‍ നഷ്ടമായത്. എട്ട് പേര്‍ക്ക് പരിക്കേറ്റ ഈ സംഭവത്തില്‍ അഞ്ച് സൗദി പൗരന്മാരും ഈജിപ്തില്‍ നിന്നുള്ള രണ്ടും പാകിസ്ഥാനില്‍ നിന്നുള്ള ഒരാളും പരിക്കേറ്റവരില്‍ ഉള്‍പ്പെടുന്നു

You might also like