
വിദേശ വിദ്യാര്‍ഥികള്‍ക്ക് വന്‍ തിരിച്ചടി; തൊഴില്‍ പെര്‍മിറ്റിന് 70,000 ഡോളര്‍ ഫീസ്
ഷിങ്ടണ്‍: അമേരിക്കയില്‍ ഉപരിപഠനത്തിന് ശേഷം തൊഴില്‍ പരിചയം നേടാന്‍ ആഗ്രഹിക്കുന്ന അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ക്ക് കനത്ത തിരിച്ചടിയുമായി ട്രംപ് ഭരണകൂടത്തിന്റെ പുതിയ ഉത്തരവ്. പഠനത്തിന് ശേഷം അനുവദിച്ച് നല്‍കുന്ന ഓപ്ഷണല്‍ പ്രാക്ടിക്കല്‍ ട്രെയിനിങ് (ഒപിടി) തൊഴില്‍ പെര്‍മിറ്റിനായി ആദ്യ തവണ അപേക്ഷിക്കുമ്പോള്‍ 70,000 ഡോളറും (ഏകദേശം 58 ലക്ഷത്തിലധികം രൂപ) പുതുക്കാന്‍ 30,000 ഡോളറും (ഏകദേശം 25 ലക്ഷം രൂപ) ഫീസ് ഈടാക്കാനാണ് യുഎസ് ആഭ്യന്തര സുരക്ഷാ വകുപ്പിന്റെ (ഡിഎച്ച്എസ്) നിര്‍ദ്ദേശം.
സര്‍വകലാശാലകളും കോളജുകളുമാണ് ഈ ഭീമമായ തുക നല്‍കേണ്ടതെന്നാണ് നിര്‍ദ്ദിഷ്ട നിയമത്തില്‍ പറയുന്നത്. വിദേശ വിദ്യാര്‍ഥികളെ ഒപിടി പ്രോഗ്രാമിലേക്ക് ശുപാര്‍ശ ചെയ്യുന്നതിന് മുന്‍പായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഈ ഫീസ് അടയ്ക്കേണ്ടി വരും. ഇത്രയും വലിയ തുക നല്‍കേണ്ടി വരുന്നതോടെ സര്‍വകലാശാലകള്‍ വിദേശ വിദ്യാര്‍ഥികള്‍ക്ക് തൊഴില്‍ പെര്‍മിറ്റ് ശുപാര്‍ശ നല്‍കുന്നത് ഗണ്യമായി കുറയ്ക്കാനോ, ഈ സാമ്പത്തിക ഭാരം വിദ്യാര്‍ഥികളുടെ തലയില്‍ കെട്ടിവെക്കാനോ സാധ്യതയേറെയാണ്. നിലവിലെ നിബന്ധനകള്‍ അനുസരിച്ച് അമേരിക്കന്‍ സര്‍വകലാശാലകളില്‍ നിന്ന് പഠിച്ചിറങ്ങുന്ന വിദേശ വിദ്യാര്‍ഥികള്‍ക്ക് തങ്ങളുടെ വിഷയവുമായി ബന്ധപ്പെട്ട മേഖലകളില്‍ ഒരു വര്‍ഷത്തേക്ക് ജോലി ചെയ്യാന്‍ ഒപിടി അനുമതി നല്‍കുന്നുണ്ട്.
