സൗദിയിൽ വിമാനത്തിന് നേരെ ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കം വിമാനങ്ങൾ റദ്ദാക്കി

0

റിയാദ്: സൗദി തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിന് നേരെയുണ്ടായ ഹൂതി വ്യോമാക്രമണത്തിൽ സൗദിയ എയർലൈൻസ് പൈലറ്റ് ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു. വിമാനത്താവളത്തിലെ റൺവേയിൽ നിർത്തിയിട്ടിരുന്ന യാത്രാവിമാനവും അടിസ്ഥാന സൗകര്യങ്ങളുമാണ് ആക്രമിക്കപ്പെട്ടത്. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. സംഭവത്തെ തുടർന്ന് ഇന്ത്യയും യുഎഇയും ഉൾപ്പെടെയുള്ള രാജ്യങ്ങൾ റിയാദിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി.

ഇന്നലെ റിയാദ് കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിന് നേരെ ഹൂതി വിമതർ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിന്റെ വിവരങ്ങൾ സൗദി സിവിൽ ഏവിയേഷൻ അതോറിറ്റിയാണ് ഔദ്യോഗികമായി പുറത്തുവിട്ടത്. വിമാനത്താവള ടെർമിനലുകൾക്കും റൺവേയിൽ നിർത്തിയിട്ടിരുന്ന സൗദിയ വിമാനത്തിനും നേരെ രണ്ട് ഘട്ടങ്ങളായാണ് ആക്രമണമുണ്ടായത്.

വിമാനത്തിനുള്ളിലുണ്ടായിരുന്ന സൗദി പൗരനായ പൈലറ്റ് ക്യാപ്റ്റൻ ഹമൂദ് അലി അൽഖൽത്താമി, മറ്റ് രണ്ട് സൗദി പൗരന്മാർ എന്നിവരാണ് കൊല്ലപ്പെട്ടത്. ആക്രമണസമയത്ത് വിമാനത്തിൽ യാത്രക്കാർ ഉണ്ടായിരുന്നില്ലെന്ന് സൗദിയ എയർലൈൻസ് സ്ഥിരീകരിച്ചു.

You might also like