നിയമസഭ സമ്മേളനത്തിന് ഇന്ന് തുടക്കമാകും

0

തിരുവനന്തപുരം:പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനത്തിന് ഇന്ന് തുടക്കമാകും.തിരുവനന്തപുരം:പതിനാറാം കേരള തുടക്കമാകും.വയോജനവയോജന ബിൽ അവതരിപ്പിക്കുന്നതും സ്വകാര്യ സർവകലാശാല ബിൽ പിൻവലിക്കാനുള്ള പ്രമേയവും സമ്മേളനത്തിലെ പ്രധാന അജണ്ടകളാണ്. മുഖ്യമന്ത്രിയുടെ വിമാനയാത്ര, മന്ത്രിമാരുടെ വിദേശയാത്ര, വൈദ്യുതി നിയന്ത്രണം തുടങ്ങിയ വിഷയങ്ങൾ ഉയർത്തി സർക്കാരിനെതിരെ ശക്തമായ വിമർശനം ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.

വയോജനങ്ങളുടെ സംരക്ഷണവും അവകാശങ്ങളും ഉറപ്പാക്കുന്നതിനുള്ള സമഗ്രമായ വയോജന ബിൽ സമ്മേളനത്തിൽ അവതരിപ്പിക്കും. നേരത്തേ എൽഡിഎഫ് സർക്കാർ പാസാക്കിയ സ്വകാര്യ സർവകലാശാല ബിൽ പിൻവലിക്കുന്നതിനുള്ള പ്രമേയവും സഭയുടെ പരിഗണനയ്ക്ക് വരും. ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോണാണ് പ്രമേയം അവതരിപ്പിക്കുക.

മുഖ്യമന്ത്രിയുടെ വിമാനയാത്ര, മന്ത്രിമാരുടെ വിദേശയാത്ര, മന്ത്രി കെ.എം. ഷാജിയുടെ ആഡംബര കാർ യാത്ര തുടങ്ങിയ വിവാദ വിഷയങ്ങൾ പ്രതിപക്ഷം സഭയിൽ ഉന്നയിച്ചേക്കും. ഇതിനു പുറമേ ആരോഗ്യ മേഖലയിലെ മരുന്നുക്ഷാമം, ജീവനക്കാരുടെ പ്രതിസന്ധി, വൈദ്യുതി നിയന്ത്രണം തുടങ്ങിയ വിഷയങ്ങളും ചർച്ചയായേക്കും.

ഈ മാസം 29 വരെ നീളുന്ന സമ്മേളനം ഇടവേളകൾ ഉൾപ്പെടെ ആകെ ഒമ്പത് ദിവസമാണ് ചേരുക. വിവിധ രാഷ്ട്രീയ വിവാദങ്ങളും സർക്കാരിന്റെ നയപരമായ തീരുമാനങ്ങളും സഭയിൽ ചൂടേറിയ ചർച്ചകൾക്ക് വഴിവെക്കുമെന്നാണ് പ്രതീക്ഷ.

You might also like