റ്റിപിഎം തിരുവനന്തപുരം സെന്റർ: സ്പെഷ്യൽ ബൈബിൾ ക്ലാസ്സ് ഒക്ടോബർ 18 മുതൽ

0

തിരുവനന്തപുരം: ദി പെന്തെക്കോസ്ത് മിഷൻ തിരുവനന്തപുരം സെന്ററിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 18 ഞായർ മുതൽ 20 ചൊവ്വ വരെ സ്പെഷ്യൽ ബൈബിൾ ക്ലാസ്സ് പുത്തരിക്കണ്ടം മൈതാനത്ത് വെച്ച് നടക്കും.

18, 19, 20 തീയതികളിൽ വൈകിട്ട് 5.45 ന് ‘യുദ്ധവും സമാധാനവും’ എന്ന വിഷയത്തെ ആസ്പദമാക്കി സ്പെഷ്യൽ ബൈബിൾ ക്ലാസ്സും രാവിലെ 9.30 ന് ഉപവാസ പ്രാർത്ഥന ചാരാച്ചിറ റ്റി.പി.എം സെന്റർ ഫെയ്ത്ത് ഹോമിൽ വെച്ചും നടക്കും.

സഭയുടെ സീനിയർ ശുശ്രൂഷകർ യോഗങ്ങൾക്ക് നേതൃത്വം നൽകും. സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

You might also like