
നെടുമ്പാശ്ശേരിയിലെ മിനി കൂപ്പർ അപകടത്തിൽ പ്രതി സുഹൈൽ സജീവിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്
കൊച്ചി: നെടുമ്പാശ്ശേരിയിലെ മിനി കൂപ്പർ അപകടത്തിൽ പ്രതി സുഹൈൽ സജീവിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്. അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് ഹരജിയിൽ വിധിപറയുക. ഇന്നലെ വൈകിട്ട് ഏഴുവരെ രൂക്ഷമായ വാദപ്രതിവാദമാണ് കോടതിയിൽ നടന്നത്.തങ്ങൾക്കെതിരെ ഗൂഢാലോചന നടന്നെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. പ്രഥമദൃഷ്ട്യാ തന്നെ പ്രതികൾക്കെതിരെ തെളിവുണ്ടെന്നാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്.
മൊഴി നൽകിയ പ്രിയാദ് എങ്ങനെ സീനിലേക്ക് വന്നെന്നും പ്രാഥമിക മൊഴി നൽകാൻ എങ്ങനെ കഴിയുമെന്നും മൊഴി നൽകാൻ അയാൾ സംഭവം കണ്ടതായി തെളിവുണ്ടോയെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ ചോദ്യം. അപകടം നടന്നതായി ദൃക്സാക്ഷി മൊഴികൾ ഇല്ലെന്നും എന്താണ് കേസിൻ്റെ പിന്നിലെന്ന് ആർക്കും അറിയില്ലെന്നും പ്രിയാദിൻ്റെ മൊഴിയിൽ സംശയമുണ്ടെന്നും പ്രതികൾക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്നുമായിരുന്നു വാദം.
