ഡെൽറ്റ പ്ലസിനോട് ഏറ്റമുട്ടാൻ ഇപ്പോഴത്തെ കോവിഡ് വാക്സിനുകൾക്കാവില്ലെന്നത് അടിസ്ഥാന രഹിതമെന്ന് കോവിഡ് ടാസ്ക് ഫോഴ്സ് ചീഫ്
ദില്ലി: പുതിയ കോവിഡ് വകഭേദമായ ഡെൽറ്റ പ്ലസിനെതിരെ കോവിഡ് വാക്സിനുകൾ ഫലപ്രദമല്ലെന്നത് അടിസ്ഥാനമില്ലാത്ത വാദമാണെന്ന് കോവിഡ് ടാസ്ക് ഫോഴ്സ് ചീഫ് വി.കെ പോൾ. ഇതിനെ ശാസ്ത്രീയമായി കണ്ടെത്തിയിട്ടില്ല.
ഡെൽറ്റ പ്ലസ് വേരിയൻറ് വേഗത്തിൽ പടരുന്നതാണോ? രോഗാവസ്ഥ മാരകമാക്കുമോ ? ഇതിനെതിരെയുള്ള വാക്സിൻ ഉപയോഗം എങ്ങിനെ വേണം എന്നത് സംബന്ധിച്ച് ഇത് വരെയും വ്യക്ത വന്നിട്ടില്ല. എങ്കിൽ മാത്രമെ ഇത് സംബന്ധിച്ച് കൃത്യമായി മാത്രമെ പറയാനാവു. പുതിയ വിവരങ്ങൾക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.